ദോഹ:രാജ്യത്ത് അടുത്തിടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ
നീക്കം ചെയ്തു.
ഇതുവരെ ഏകദേശം 7,23,17,200 ഗാലൺ മഴവെള്ളമാണ് നീക്കം ചെയ്തത്. ഇതിനായി 544 ടാങ്കറുകളും 36 പമ്പുകളും ഉപയോഗിച്ച് 12,191 ട്രിപ്പുകൾ നടത്തപ്പെട്ടു. ......
ദോഹ:അഴിമതിക്കെതിരായ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് സമ്മേളനം ദോഹ പ്രഖ്യാപനം 2025 അംഗീകരിച്ച് സമാപിച്ചു. ഭാവിയിലെ അഖണ്ഡത ഉറപ്പാക്കാൻ സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് കൃത്രിമ ബുദ്ധിയുടെ (AI) ഉത്തരവാദിത്വപരമായ ഉപയോഗവും അന്താരാഷ്ട്ര സഹകരണവും അനിവാര്യമാണെന്ന് പ്രഖ്യാപനം വ്യക്തമാക്കി.
അഴിമതിയും രാജ്യാന്തര സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, നിയമപ്രവർത്തന ഏജൻസികൾ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ......
ദോഹ:ഫിഫ അറബ് കപ്പ് ഖത്തർ 2025നും ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025നും ഇടയിൽ (ഡിസംബർ 1 മുതൽ 18 വരെ) ദോഹ മെട്രോയും ലുസൈൽ ട്രാം നെറ്റ്വർക്കും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 49,24,919 ആയി എത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. ഇതിൽ 47,12,758 പേർ മെട്രോയും 2,12,161 പേർ ട്രാമും ഉപയോഗിച്ചു. ......
ദോഹ:നേപ്പാൾ സർക്കാർ ഖത്തറിന് സമ്മാനിച്ച രണ്ട് ഏഷ്യൻ ആനകൾ അൽ ഖോർ പാർക്കിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഖത്തറും നേപ്പാളും തമ്മിലുള്ള സൗഹൃദവും സഹകരണബന്ധവും കൂടുതൽ ദൃഢമാക്കുന്ന പ്രതീകാത്മക സമ്മാനമായി അൽ ഖോർ പാർക്കിലെത്തിയ
ഏഷ്യൻ ആനകൾ.
ആണും പെണ്ണുമായ ആനകൾ നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിലെ സൗരാഹയിലെ
എലിഫന്റ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ജനിച്ചവയാണ്.
റുദ്ര കാളി എന്ന പേരുള്ള ഏഴ് വയസ്സുള്ള പെൺആനയ്ക്ക് 1,200 കിലോഗ്രാം ഭാരമുണ്ട്. ......
തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.......
പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ ഭയ്യർ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾക്ക് കേരള ഗവണ്മെന്റ് ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഉചിത നടപടികൾക്ക് പാലക്കാട് ജില്ലാ കളക്ടർക്ക് കൈമാറി കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും അധികം മർദ്ദനമേറ്റ ശരീരം ആദ്യമായിട്ടാണ് കാണുന്നതെന്ന് കൊല്ലപ്പെട്ടയാളുടെ മൃത ദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. ......
കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു. ......
തിരുവനന്തപുരം: ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ എക്കാലവും സവിശേഷതയോടെയാണ് കണ്ടിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ......
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് 'കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്റ്റ് 2025' പ്രാബല്യത്തിൽ വന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കാലഹരണപ്പെട്ട നിയമങ്ങളെ മാറ്റി കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്ന പുതിയ നിയമത്തിനാണ് ഗവർണ്ണർ അനുമതി നൽകിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച “System and Method for Generating Digital Fingerprint of a Digital Evidence” എന്ന നൂതന സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫോറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതാണ് ഈ സിസ്റ്റത്തിന്റെ ലക്ഷ്യം.
കുസാറ്റിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിലെ സൈബർ ഇന്റലിജൻസ് റിസർച്ച് ലാബോറട്ടറിയിലെ സീനിയർ റിസർച്ച് ഫെലോ വിജിത് ടി കെ തെക്കേ കൂടത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ......